കളത്തിലിറങ്ങാൻ കൊതിക്കുന്ന താരം; ഗ്ലെൻ ഫിലിപ്പ്സിനായി ആരാധകർ

കഴിഞ്ഞ സീസണില് കുറച്ച് അവസരങ്ങള് അയാള്ക്ക് ലഭിച്ചിരുന്നു.

dot image

2024 ഫെബ്രുവരി 29. ഓസ്ട്രേലിയും ന്യൂസിലാന്ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് തുടക്കമായി. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില് ഒരു അപൂര്വ്വ റെക്കോര്ഡ് പിറന്നു. 15 വര്ഷത്തിന് ശേഷം ഒരു ന്യൂസിലാന്ഡ് സ്പിന്നര് സ്വന്തം മണ്ണില് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. അയാള് ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറല്ല, മറിച്ച് ഒരു വിക്കറ്റ് കീപ്പറാണ്. ഇന്ന് ഇന്ത്യന് പ്രീമിയര് ലീഗിന്റെ അവസാന ഘട്ടം എത്തിക്കഴിഞ്ഞു. രണ്ട് മത്സരം മാത്രമാണ് ഇനി ബാക്കി. ഇപ്പോഴും കളിക്കളത്തില് ഒന്നിറങ്ങാന് കൊതിച്ച് ആ വിക്കറ്റ് കീപ്പര് ബാറ്റര് കാത്തിരിക്കുകയാണ്, സണ്റൈസേഴ്സ് താരം ഗ്ലെന് ഫിലിപ്പ്സ്.

ഒരു ടീമില് പരമാവധി നാല് വിദേശതാരങ്ങള്. അതാണ് ഐപിഎല്ലിന്റെ നിയമം. സണ്റൈസേഴ്സ് നിരയില് ഒഴിവാക്കാന് കഴിയാത്തതും വിദേശ താരങ്ങളെ. ക്യാപ്റ്റന് പാറ്റ് കമ്മിന്സിനും വിക്കറ്റ് കീപ്പര് ഹെന്റിച്ച് ക്ലാസനും ഓപ്പണര് ട്രാവിസ് ഹെഡിനും സ്ഥാനം ഉറപ്പാണ്. നാലാമനാകാനായി മത്സരിക്കുന്നത് ഒന്നിലധികം താരങ്ങള്. സീസണിന്റെ ആദ്യ ഘട്ടത്തില് എയ്ഡന് മാക്രം കളിച്ചു. പിന്നെ മാക്രോ ജാന്സനും വിജയകാന്ത് വിയാസ്കാന്തും കളത്തിലെത്തി. മൂന്ന് പേരും പരാജയപ്പെട്ടു. ഇനി പരീക്ഷണമരുത്.

സമ്മര്ദ്ദവും പൊളിറ്റിക്സും...; ഇന്ത്യന് പരിശീലകനാകാൻ ഇല്ലെന്ന് ജസ്റ്റിന് ലാംഗര്

കഴിഞ്ഞ സീസണില് കുറച്ച് അവസരങ്ങള് അയാള്ക്ക് ലഭിച്ചിരുന്നു. പല മത്സരങ്ങളിലും വിജയപ്രതീക്ഷകള് നല്കി. ഇത്തവണ ഒരൊറ്റ മത്സരത്തില് പോലും കളത്തിലെത്തിയില്ല. ഐപിഎല് സീസണില് സണ്റൈസേഴ്സിന് ഇനി രണ്ട് മത്സരം മാത്രം ബാക്കി. കിരീട നേട്ടത്തിന് രണ്ടിലും വിജയം വേണം. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം സ്പിന്നിനെ തുണയ്ക്കുന്നതാണ്. സണ്റൈസേഴ്സ് നിരയില് മികച്ചൊരു സ്പിന്നറെ പറയാനില്ല. പാറ്റ് കമ്മിന്സ് ഇനി മടിക്കേണ്ടതില്ല. ഏത് റോളും ചെയ്യാന് കഴിയുന്ന താരം നിങ്ങള്ക്കൊപ്പമുണ്ട്. ആരാധകര് ഒരുപോലെ പറയുന്നു. ഗ്ലെന് ഫിലിപ്സ് കളത്തിലിറങ്ങണം. നിര്ണായക റോള് അയാള്ക്ക് ചെയ്യാന് കഴിയും.

dot image
To advertise here,contact us
dot image