പ്രിയ ഹിറ്റ്മാൻ, നമ്മുക്ക് വീണ്ടും കാണാം; അടുത്ത സീസണിൽ രോഹിത് എവിടേയ്ക്കെന്ന് ആരാധകർ

ഒരിക്കലും മറ്റൊരു ടീമിനെക്കുറിച്ച് അയാള് ചിന്തിച്ചുപോലുമില്ല.

dot image

ഇന്ത്യന് പ്രീമിയര് ലീഗില് ലഖ്നൗ സൂപ്പര് ജയന്റ്സ് - മുംബൈ ഇന്ത്യന്സ് പോരാട്ടം. ഇന്ത്യന് ക്രിക്കറ്റിന് ആശ്വാസവും സങ്കടവും ഒരുപോലെ നല്കിയ മത്സരം. രോഹിത് ശര്മ്മ ഫോമിലേക്കുയര്ന്നു. ട്വന്റി 20 ലോകകപ്പില് നീലപ്പടയെ നയിക്കാന് ഹിറ്റ്മാന് തയ്യാറാണ്. ക്രിക്കറ്റിന്റെ ചെറുരൂപത്തില് അയാള് ഇനിയും കളം നിറയും. പക്ഷേ ഇന്നലത്തെ രാത്രിയില് മറ്റൊന്ന് കൂടെ സംഭവിച്ചു. ഐപിഎല് സീസണില് മുംബൈ ഇന്ത്യന്സ് വാങ്കഡെയിലെ മത്സരങ്ങള് പൂര്ത്തിയാക്കി. രോഹിതിനൊപ്പം നമന് ധിറും നന്നായി കളിച്ചു. പക്ഷേ അവസാന അങ്കത്തിലും ജയത്തിലേക്കെത്താന് മുംബൈയ്ക്ക് കഴിഞ്ഞില്ല. ഇത് മറ്റൊരു യുഗത്തിന്റെ അവസാനം കൂടി ആയേക്കും. വാങ്കഡെയില് വര്ണ്ണ വിസ്മയം ഒരുക്കാന് മുംബൈ ഇന്ത്യന്സില് ഇനി ഹിറ്റ്മാന് ഉണ്ടാകുമോ?

13 വര്ഷങ്ങള്ക്ക് മുമ്പാണ് അയാള് അവിടേയ്ക്കെത്തിയത്. ഡെക്കാന് ചാര്ജ്ജേഴ്സിന്റെ പടിയിറങ്ങി രോഹിത് മുംബൈയുടെ പടികയറി. ഇതിഹാസങ്ങള് നിറഞ്ഞുനിന്ന സംഘം. സച്ചിന് തെണ്ടുല്ക്കറും ഹര്ഭജന് സിംഗും റിക്കി പോണ്ടിംഗുമുള്ള വീട്. അവിടെയെത്തിയ രോഹിത് ആദ്യം ടീമിലെ ശക്തമായ സാന്നിധ്യമായി. പിന്നെ ദൈവത്തിന്റെ പോരാളികളുടെ നായക സ്ഥാനം ഏറ്റെടുത്തു. കനകകിരീടങ്ങള് മുംബൈയിലേക്കെത്തി. അഞ്ച് തവണ ഐപിഎല് ചാമ്പ്യന്മാര്. ഒരു തവണ ചാമ്പ്യന്സ് ലീഗും സ്വന്തമാക്കി.

ക്യാപ്റ്റൻ ജിതേഷ്; പുതിയ നായകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്

ഒരിക്കലും മറ്റൊരു ടീമിനെക്കുറിച്ച് അയാള് ചിന്തിച്ചുപോലുമില്ല. എന്നാല് ഇത്തവണ കാര്യങ്ങള് മാറിമറിഞ്ഞു. ആദ്യം രോഹിതിന് നായകസ്ഥാനം നഷ്ടമായി. എന്തുകൊണ്ട് ഒഴിവാക്കിയെന്നതില് മറുപടിയില്ല. അടുത്ത വര്ഷം മെഗാലേലം. രോഹിത് മുംബൈ വിടുമെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ചുകഴിഞ്ഞു. ഇനി എങ്ങോട്ടെന്നറിയില്ല. അവസാനമായി ഒരുവാക്ക്. ഇന്ത്യന് ക്രിക്കറ്റ് കാത്തിരിക്കുന്നു. പ്രിയ ഹിറ്റ്മാന്, നമ്മുക്ക് വീണ്ടും കാണാം.

dot image
To advertise here,contact us
dot image