ട്രെൻഡി കൂൾ ലുക്കുകളിൽ ഹൃദയം കവർന്ന് 'എവർഗ്രീൻ' മഞ്ജു വാര്യർ

മഞ്ജു വാര്യര് എന്ന നടിയോളം തന്നെ മഞ്ജു വാര്യര് എന്ന ഫാഷന് ഐക്കണിനെയും നെഞ്ചേറ്റുന്ന കാലത്തിലേക്ക് ആരാധക ഹൃദയങ്ങള് മാറിക്കഴിഞ്ഞിരിക്കുന്നു

ശിശിര എ വൈ
2 min read|10 Sep 2023, 07:28 am
dot image

പതിനേഴാം വയസില് പ്രേക്ഷക മനസുകളിലിടം പിടിച്ച് പിന്നീട് വാനോളം ഉയര്ന്ന നടി, അങ്ങനെ വിശേഷിപ്പിക്കാം മഞ്ജുവിനെ. മഞ്ജു വാര്യര് എന്ന നടിയോളം തന്നെ മഞ്ജു വാര്യര് എന്ന ഫാഷന് ഐക്കണിനെയും നെഞ്ചേറ്റുന്ന കാലത്തിലേക്ക് ആരാധക ഹൃദയങ്ങള് മാറിക്കഴിഞ്ഞിരിക്കുന്നു.

ഒരു ബ്രാന്ഡ് നെയിം എന്ന നിലയിലേയ്ക്ക് മഞ്ജുവാര്യര് എന്ന പേര് മാറിയതില് അവരുടെ ഫാഷന് ഐക്കണ് പ്രതിച്ഛായയും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കുഞ്ഞുകുട്ടികള്ക്കടക്കം സ്കര്ട്ടും ഉടുപ്പും അണിഞ്ഞ് പോണി ടെയില് കെട്ടിയെത്തിയ മഞ്ജു വാര്യര് സുപരിചിതയായി.

അഭിനയത്തില് മാത്രമല്ല ഫിറ്റ്നസിലും പുലിയാണെന്ന് തെളിയിച്ച ഫുള് സ്പ്ലിറ്റ് വര്ക്ക്ഔട്ട് ചിത്രം യുവതലമുറയ്ക്ക് പ്രചോദനമായി.

അങ്ങനെയങ്ങനെ സാമൂഹ്യമാധ്യമങ്ങളില് മഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളെന്തും വൈറലാവാന് വകയുള്ളതായി.

ബൈക്ക് റൈഡറുടെ ഗെറ്റപ്പിൽ മഞ്ജു പങ്കുവച്ച ചിത്രങ്ങൾ യുവ ആരാധകർക്കിടിയിൽ വളരെ വേഗമാണ് ട്രെൻഡിയായത്.

കൂളിംഗ് ഗ്ലാസ് വച്ച് കൂള് ലുക്കിലെ മഞ്ജുവാര്യര് ചിത്രങ്ങള് ട്രെന്ഡായി, മഞ്ജു വാര്യര് സ്റ്റൈല് അനുകരിക്കാനും തുടങ്ങി.

അങ്ങനെ പ്രേക്ഷകര് പറഞ്ഞു തുടങ്ങി 'മഞ്ജു വാര്യര് കൂളാണ്'.

ഇടയ്ക്കിടെ വ്യത്യസ്തമായ ഹെയര് സ്റ്റൈലുകള്, അപൂര്വമായി ധരിക്കാറുള്ള പരമ്പരാഗത ആഭരണങ്ങള്, കൂടുതല് കൂളാക്കുന്ന കൂളിംഗ് ഗ്ലാസുകള്. അങ്ങനെ നീളുന്നു 'ലേഡി സൂപ്പര് സ്റ്റാര്' സ്റ്റൈലുകള്.

സാരിയുടുത്തെത്തിയാലും, ജീന്സും ടോപ്പും ധരിച്ചാലും കമന്റുകളെത്തും 'കുട്ടി ഏതു കോളേജിലാ?'...

പ്രായം തോന്നിക്കാത്ത സൗന്ദര്യത്തിലും ഔട്ട്ഫിറ്റിലും മഞ്ജു എന്നും പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

പ്രായത്തെ മറികടക്കുന്ന സൗന്ദര്യ സംരക്ഷണത്തിലും അഭിയനയ മികവിലും ഫാഷന് ഔട്ട്ഫിറ്റിലും മമ്മൂട്ടിയെ അനുസ്മരിപ്പിക്കുന്ന മഞ്ജുവിന് മലയാളിയുടെ കാഴ്ചയില് പ്രായമാകുന്നില്ല.

മലയാളത്തിന്റെ പ്രിയ അഭിനേത്രിക്ക് പിറന്നാള് ആശംസകള്.

(ചിത്രങ്ങൾക്ക് കടപ്പാട്: മഞ്ജുവിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് )

dot image
To advertise here,contact us
dot image