ലഹരി വിമുക്ത കേരളം ലോഗോ പ്രകാശനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വ്യാപാര സ്ഥാപനങ്ങളെ പൂർണ്ണമായും ലഹരി വിമുക്തമാക്കുകയാണ് ലക്ഷ്യങ്ങളിലൊന്ന്

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ 50-ൽ കൂടുതൽ സംഘടനകൾ സംയുക്തമായി നടത്തുന്ന ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഔദ്യോഗിക ലോഗോ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജൂലൈ 9-ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ഓഫീസിൽവച്ച് 50ൽ കൂടുതൽ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും സംയുക്ത യോഗം ചേരും.

വ്യാപാര സ്ഥാപനങ്ങളെ പൂർണ്ണമായും ലഹരി വിമുക്തമാക്കുക വ്യാപാര സ്ഥാപനങ്ങളിലെ ജോലിക്കാരിൽ നിന്നും സത്യാമൂലം വാങ്ങിക്കുക തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് ആൻറി ഡ്രഗ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിന്റെയും മറ്റു നിരവധി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെയും ഭാഗമായാണ് ജൂലൈ 9ന് സംഘടനകൾ സംയുക്ത യോഗം വിളിച്ചിരിക്കുന്നത്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യാപാര - സന്നദ്ധ - വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നിട്ടു വരുന്നത് മാതൃകാപരമാണെന്ന് ചടങ്ങിൽ ഗവർണർ പറഞ്ഞു. വ്യാപാര- സന്നദ്ധ - വിദ്യാഭ്യാസ സംഘടനകൾ നേതൃത്വം നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ മുന്നേറ്റത്തിനാണ് ജൂലൈ 9ന് തുടക്കം കുറിക്കുന്നത്. ചടങ്ങിൽ ചേംബർ ഭാരവാഹികളായ വിനീഷ് വിദ്യാധരൻ, അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടി തുടങ്ങിയവർ പങ്കെടുത്തു.

dot image
To advertise here,contact us
dot image