തിരുവനന്തപുരത്ത് സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

തിരുവനന്തപുരത്ത് സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്
dot image

തിരുവനന്തപുരം: സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. നെയ്യാറ്റിൻകര കാരോട് കിഡ്സ് വാലി സ്കൂളിലെ ബസ്സാണ് തോട്ടിലേക്ക് മറിഞ്ഞത്. കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. തലക്ക് പരിക്കേറ്റ ഒരു കുട്ടിയെ എസ്എടി ആശുപത്രിയിലേക്കും മറ്റു കുട്ടികളെ പാറശ്ശാല ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടുങ്ങിയ വഴിയിൽ കൂടി പോയ സ്കൂൾ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ മറിയുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us