പാലോട് അമ്മയും മകളും വീടിനുള്ളില് മരിച്ച നിലയിൽ; മാനസിക സമ്മർദ്ദമെന്ന് ബന്ധുക്കൾ

അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

dot image

തിരുവനന്തപുരം: പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും വീടിനുള്ളില് മരിച്ച നിലയിൽ കണ്ടെത്തി. ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമാണ് കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിലുണ്ടായിരുന്നു. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുൻപ് 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇവർക്ക് പ്രതികൂലമായിട്ടായി വിധി വന്നിരുന്നു. ഇത് ഇരുവരെയും മാനസികമായി തളർത്തിയിരുന്നുവെന്നാണ് കരുതുന്നത്.

dot image
To advertise here,contact us
dot image