കെട്ടിടത്തിന്റെ മേല്ക്കൂരയുടെ ഭാഗം ഇളകിവീണു ; ബസ് കാത്തുനിന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

ബസ് സ്റ്റോപ്പിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേല്ക്കൂരയുടെ ഭാഗമാണ് ഇളകിവീണാണ് അപകടം ഉണ്ടായത്

കെട്ടിടത്തിന്റെ മേല്ക്കൂരയുടെ ഭാഗം ഇളകിവീണു ; ബസ് കാത്തുനിന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
dot image

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥിയുടെ ദേഹത്തേക്ക് സമീപത്തെ കെട്ടിടത്തിന്റെ മേല്ക്കൂര ഇളകിവീണ് ഗുരുതര പരിക്ക്. പാലസ് റോഡ് ഗവണ്മെന്റ് ടൗണ് യു പി എസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.ബസ് സ്റ്റോപ്പിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേല്ക്കൂരയുടെ ഭാഗം ഇളകിവീണാണ് അപകടം ഉണ്ടായത്.

ട്യൂഷന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന് ബസ് കാത്തുനിന്ന വിദ്യാര്ഥിനിയുടെ ദേഹത്തേക്കാണ് മേല്ക്കൂരയുടെ ഒരു ഭാഗം ഇളകി വീണത്. ഓടിയെത്തിയ നാട്ടുകാര് കുട്ടിയെ ആദ്യം ചിറയിന്കീഴ് താലൂക്ക് ആശുപത്രിയില് എത്തിച്ചു. തോളെല്ലിന് ഗുരുതരപരിക്കുള്ളതിനാല് വിദഗ്ധ ചികിത്സയ്ക്കായി വെഞ്ഞാറമൂട്ടില് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിനിന് മുകളില് കയറി ഷോക്കേറ്റ് പൊള്ളലേറ്റ യുവാവ് മരിച്ചു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us