
തിരുവനന്തപുരം: വാമനപുരത്ത് രണ്ട് പേർ മുങ്ങി മരിച്ചു. വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ ആണ് മുങ്ങി മരിച്ചത്. വള്ളക്കടവ് സ്വദേശി ബിനു, പാലോട് കാലൻകാവ് സ്വദേശി കാർത്തിക് എന്നിവരാണ് മുങ്ങി മരിച്ചത്. പാലോട് പൊട്ടൻചിറയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാർത്തിക് 10ാം ക്ലാസ് വിദ്യാർത്ഥിയാണ്. ഉച്ചയ്ക്ക് 3.30ന് ആണ് അപകടം നടന്നത്. വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.