പെണ്സുഹൃത്തിന് മെസേജയച്ചു,പിന്നാലെ ടെക്നോപാര്ക്ക് ജീവനക്കാരന് ഹോട്ടല്മുറിയില് മരിച്ച നിലയില്

എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന് ആത്മഹത്യാക്കുറിപ്പ് മുറിയില് നിന്നും കണ്ടെടുത്തിട്ടുണ്ട്.

പെണ്സുഹൃത്തിന് മെസേജയച്ചു,പിന്നാലെ ടെക്നോപാര്ക്ക് ജീവനക്കാരന് ഹോട്ടല്മുറിയില് മരിച്ച നിലയില്
dot image

തിരുവനന്തപുരം: ടെക്നോപാര്ക്ക് ജീവനക്കാരനെ മരിച്ച നിലയില് കണ്ടെത്തി. ടെക്നോപാര്ക്ക് ഐകണ് കമ്പനിയിലെ ജീവനക്കാരനായ നിഖില് ആന്റണി (30)യെ ആണ് കഴക്കൂട്ടത്തെ ഹോട്ടല്മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്.

തലയില് പ്ലാസ്റ്റിക് കവറിട്ട് കഴുത്തില് വയറിങ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന് ആത്മഹത്യാക്കുറിപ്പ് മുറിയില് നിന്നും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്ന കാര്യം പെണ്സുഹൃത്തിന് മെസ്സേജ് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. എറണാകുളം പുത്തന്വേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്.

സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; വിയോഗം വിവാഹ നിശ്ചയം നടക്കാനിരിക്കെ

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us