
തിരുവനന്തപുരം: മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയ്യാങ്കളിയിൽ ഒരാൾ മരിച്ചു. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും സുഹൃത്തുമായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം.
നാരായണന്റെ വീടിന്റെ ടെറസ്സിൽ ഇരുന്ന് ഇരുവരും മദ്യപിക്കുന്നതിന് ഇടയിൽ ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. വഴക്കിനെ തുടർന്ന് അരുൺ നാരായണനെ താഴേക്കു വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.
ആലുവയിൽ സുഹൃത്തിന്റെ വീട്ടില് നിന്ന് പത്ത് പവന് സ്വര്ണ്ണം മോഷ്ടിച്ച യുവതി പിടിയിൽനിലത്തു തോട്ടിലേക്ക് വീണ നാരായണന്റെ തല കല്ലിൽ ഇടിച്ച് ബോധരഹിതനായി. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അരുണിന്റെ കൈക്കും പരിക്കുണ്ട്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.