
/district-news/thiruvananthapuram/2023/09/07/fishing-boat-accident-in-muthalappozhi-2
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വളളം തിരയിൽപ്പെട്ടു. മീൻപിടുത്തത്തിന് പോയ വളളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി പൊങ്ങിത്തെറിച്ചാണ് അപകടമുണ്ടായത്. ശാന്തിപുരം സ്വദേശി സാജനാണ് അപകടത്തിൽപ്പെട്ടത്. വളളത്തിൽ തന്നെ വീണതിനാൽ സാജന്റെ പരിക്ക് ഗുരുതരമല്ല.
ഉച്ചയോടുകൂടിയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. മുതലപ്പൊഴിയില് കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ തിരയാണടിക്കുന്നത്. മുതലപ്പൊഴി ഹാർബറിനുള്ളിലേക്ക് കഴിഞ്ഞ ദിവസം വള്ളം ഇടിച്ചുകയറിയിരുന്നു.
വള്ളത്തിൽ 26 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. ചൊവ്വാഴ്ച 33 മത്സ്യത്തൊഴിലാളികളുമായി വന്ന മറ്റൊരു വള്ളവും മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു.