
/district-news/thiruvananthapuram/2023/09/06/encouraged-alcohol-use-three-cases-against-youtuber-mukesh-nair
തിരുവനന്തപുരം: മദ്യ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മൂന്ന് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനും മദ്യ ഉപയോഗം പ്രോത്സാഹിപ്പിച്ചതിനുമാണ് കേസുകൾ.
അബ്കാരി നിയമം 55H, 56B എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ഒരു ബാറിന്റെ പരസ്യം തന്റെ യൂട്യൂബ് ചാനൽ വഴി നൽകിയതിനാണ് തിരുവനന്തപുരം റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത ഒരു കേസ് ബാറിന് വേണ്ടി പരസ്യം നൽകിയ കുറ്റത്തിനാണ്.
ബാറിന്റെ ഉദ്ഘാടനവും മറ്റും തന്റെ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തതിനാണ് മറ്റൊരു കേസ്. കൊട്ടാരക്കരയിൽ രജിസ്റ്റർ ചെയ്ത കേസ് മദ്യം ഉപയോഗിക്കാൻ തന്റെ പ്രേക്ഷകരെ പ്രേരിപ്പിച്ചതിനാണ്. മിസ്റ്റർ മല്ലു ജെ ഡി കിങ് എന്ന യൂട്യൂബ് അക്കൗണ്ട് ഉടമയാണ് മുകേഷ് നായർ.