
/district-news/thiruvananthapuram/2023/07/25/boat-accident-in-thiruvananthapuram-sea-one-missing
തിരുവനന്തപുരം: കഠിനകുളത്തും തുമ്പയിലും വളളം മറിഞ്ഞ് അപകടം. ഓരാളെ കാണാതായി. പതിനൊന്ന് പേർ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധന വളളങ്ങൾ ശക്തമായ തിരയിൽപെട്ട് മറിയുകയായിരുന്നു. തുമ്പയിൽ വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ ഫ്രാൻസിസ് അൽഫോൺസ് (65)നെ കാണാതായി. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
നാല് പേരാണ് അപകട സമയത്ത് ഫ്രാൻസിസ് സഞ്ചരിച്ച വളളത്തിലുണ്ടായിരുന്നത്. ഫ്രാൻസിസ് ഒഴികെ ബാക്കി നാല് പേരും നീന്തി രക്ഷപ്പെടുകയായിരുന്നു.
കഠിനകുളത്ത് മരിയനാട് തീരത്തും മത്സ്യബന്ധന വളളം മറിഞ്ഞ് അപകടമുണ്ടായി. വളളത്തിൽ എട്ട് മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്.