'കരിക്ക്' താരം ജീവൻ സ്റ്റീഫന്റെ വിവാഹനിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് കരിക്ക് താരങ്ങൾ

അർജുൻ രത്തനാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

dot image

യൂട്യൂബിൽ തരംഗമായ 'കരിക്ക്' വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫനും റിയ സൂസനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കരിക്കിലെ സഹതാരമായ അർജുൻ രത്തനാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

'ഹാപ്പിലി എൻഗേജ്ഡ്, ചിയേഴ്സ് ടു ലൈഫ്' എന്ന കുറിപ്പോടെയാണ് അർജുൻ വിശേഷം പങ്കുവെച്ചത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അർജുൻ പങ്കുവെച്ചു.

കാറ്റിൻ ചിരി കേൾക്കാം...; എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന സീക്രട്ടിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

കരിക്ക് ഒരുക്കിയ നിരവധി വെബ് സീരീസുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ജീവൻ അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ പല ഡയലോഗുകളും സമൂഹ മാധ്യമങ്ങളിൽ വൈറലുമാണ്.

dot image
To advertise here,contact us
dot image