
തുടര്ച്ചയായി 19-ാം ദിവസവും ബോക്സ് ഓഫീസില് വിജയകരമായി പ്രദര്ശനം തുടരുകയാണ് നാഗ് അശ്വിന്-പ്രഭാസ് ചിത്രം 'കല്ക്കി 2898 എ ഡി'. ആഗോള തലത്തില് 1000 കോടി പിന്നിട്ട ചിത്രം ഇന്ത്യയില് മാത്രം കഴിഞ്ഞ പതിനെട്ട് ദിവസം കൊണ്ട് സ്വന്തമാക്കിയത് 580.15 കോടിയാണ്. 19-ാം ദിവസം ലഭിച്ച 1.88 കോടി കൂടി വരുമ്പോള്5 82.03 കോടി രൂപ ഇതുവരെ ചിത്രം ഇന്ത്യയില് നിന്ന് കളക്ട് ചെയ്തു.
ഇതോടെ ഷാരൂഖ് ഖാൻ ചിത്രം 'പഠാന്', രൺബീർ കപൂറിന്റെ ആനിമൽ എന്നീ സിനിമകളുടെ ഇന്ത്യൻ കളക്ഷൻ റെക്കോർഡുകളെയാണ് കൽക്കി 19 ദിവസം കൊണ്ട് തകർത്തത്. 548 കോടിയായിരുന്നു പത്താന്റെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ. അനിമലിന്റെ ഇന്ത്യൻ കളക്ഷൻ 553 കോടിയുമാണ്.
ഇന്ന് കല്ക്കിക്ക് 17.71 ശതമാനം ഒക്യുപെന്സിയാണ് തെലുങ്കില് ഉള്ളത് എന്നാണ് സാക്നില്ക്കിന്റെ റിപ്പോര്ട്ട്. നിലവില് ഈ വര്ഷം റിലീസിനെത്തിയ സിനിമകളില് ഏറ്റവും കൂടുതല് കളക്ഷന് സ്വന്തമാക്കിയ ചിത്രമാണ് കല്ക്കി 2898 എ ഡി. പ്രഭാസിന്റെ 1000 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി 2'വാണ് ഇതിന് മുന്നേ 1000 കോടി നേടിയ പ്രഭാസ് ചിത്രം.
ഇന്ത്യൻ മിത്തോളജിയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാല' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
'നിങ്ങളില്ലെങ്കില് ഞാന് വട്ട പൂജ്യം'; 'കല്ക്കി' വിജയത്തില് ആരാധകരോട് പ്രഭാസ്