തൃശ്ശൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പ്രേംകുമാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്നിരുന്നതായാണ് വിവരം

തൃശ്ശൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
Ajay George
1 min read|04 Jun 2025, 06:00 pm
dot image

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍. കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. മകള്‍ രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പ്രേംകുമാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്നിരുന്നതായാണ് വിവരം.

രേഖയുടെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവാണ് പ്രേംകുമാര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി രേഖയുടെ സഹോദരി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us