ഞെട്ടിക്കൽ ചെൽസി; ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു

എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് വമ്പന്മാർ ബാഴ്‌സയെ തോൽപ്പിച്ചു വിട്ടത്.

ഞെട്ടിക്കൽ ചെൽസി; ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു
Ajay George
1 min read|22 Dec 2025, 11:31 am
dot image

ചാമ്പ്യൻസ് ലീഗ് ഗ്ലാമർ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ തകർത്ത് ചെൽസി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് വമ്പന്മാർ ബാഴ്‌സയെ തോൽപ്പിച്ചു വിട്ടത്.

ബാഴ്‌സ താരം ജൂലസ് കൂണ്ടെയുടെ സെൽഫ് ഗോളിലൂടെയാണ് 27-ാം മിനിറ്റിൽ ചെൽസി ആദ്യ ലീഡ് നേടിയെടുക്കുന്നത്. 55-ാം മിനിറ്റിൽ എസ്‌റ്റാവോ നേടിയ സോളോ ഗോളിലൂടെ ചെൽസി ലീഡ് ഉയർത്തി. 73-ാം മിനിറ്റിൽ ലിയാം ഡെലാപ്പിന്റെ ഗോൾ ബാഴ്‌സ തകർച്ച പൂർണ്ണമാക്കി. 44-ാം മിനിറ്റിൽ റൊണാൾഡ് അറൗജോക്ക് റെഡ് കാർഡ് ലഭിച്ചതും സ്പാനിഷ് വമ്പൻമാർക്ക് തിരിച്ചടിയായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us