ധനുഷിൻ്റെ 'ക്യാപ്റ്റൻ മില്ലറി'ന് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം

ധനുഷിന്റെ 'പവർഫുൾ' പെർഫോമൻസിനൊപ്പം തെലുങ്ക് സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ചിത്രത്തിൽ തകർത്താടിയിരുന്നു

dot image

ധനുഷ് നായകനായെത്തി ആരാധകർ ആഘോഷമാക്കിയ ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'. പിരിയഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രത്തെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. യുകെ നാഷണൽ ഫിലിം അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രമായി 'ക്യാപ്റ്റൻ മില്ലർ' തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിൻ്റെ സംഗീതസംവിധായകൻ ജിവി പ്രകാശ് കുമാറാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ധനുഷിന്റെ 'പവർഫുൾ' പെർഫോമൻസിനൊപ്പം തെലുങ്ക് സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ചിത്രത്തിൽ തകർത്താടിയിരുന്നു. ധനുഷിന്റെ കരിയറിലെ 40 ാം ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'. അതേസമയം ക്യാപ്റ്റൻ മില്ലർ ആക്ഷൻ സിനിമാ പ്രേമികൾക്കിടയിൽ സ്വീകാര്യത നേടുമ്പോഴും നിഷ്പക്ഷരായ പ്രേക്ഷകർ ചിത്രത്തെ വിമർശിക്കുന്നുണ്ട്. സിനിമയിലെ ആക്ഷൻ സീക്വൻസുകൾ കഠിനമാണെന്നാണ് വിമർശം. ആഗോള ബോക്സ് ഓഫീസില് നിന്ന് ചിത്രം 100 കോടി ക്ലബ്ബില് ഇടംപിടിച്ചിരുന്നു.

അഞ്ചു കോടിയിലേറെയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ധനുഷ് ചിത്രം കേരളത്തില് നിന്ന് 5 കോടി നേടുന്നത്. ഗള്ഫിലും ധനുഷിന്റെ ഹയസ്റ്റ് ഗ്രോസര് ആയിട്ടുണ്ട് ചിത്രം.

dot image
To advertise here,contact us
dot image