/district-news/thiruvananthapuram/2024/06/02/accused-who-tried-to-steal-the-necklace-on-a-bike-was-caught-and-handed-over-to-the-police

ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമം; പ്രതിയെ പിടികൂടി യുവതിയും നാട്ടുകാരും

സ്റ്റാച്യുവിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയാണ് യുവാവ് മാല മോഷ്ടിക്കാൻ ശ്രമം നടത്തിയത്

dot image

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ യുവതിയും നാട്ടുകാരും പിടികൂടി പൊലീസിന് കൈമാറി. ചന്തവിള സ്വദേശി അനിൽകുമാറാണ് പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനിടെ നിലത്ത് വീണ് പോത്തൻകോട് പേരുത്തല സ്വദേശിനി അശ്വതിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോവുകയായിരുന്ന അശ്വതിയുടെ കഴുത്തിലുണ്ടായിരുന്ന മാലയാണ് ബൈക്കിലെത്തിയ പ്രതി പൊട്ടിക്കാൻ ശ്രമിച്ചത്.

മൂന്ന് പവനുണ്ടായിരുന്ന മാലയുടെ ഒരു കഷ്ണം പ്രതി കൈക്കലാക്കി. പിന്നാലെ സ്കൂട്ടർ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ഷർട്ടിലും സ്കൂട്ടറിലും യുവതി കടന്നു പിടിച്ചു. ഇതിനിടെ യുവതിയും മോഷ്ടാവും നിലത്ത് വീണു. പിന്നാലെ നാട്ടുകാര് ഓടിക്കൂടി പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്നുള്ള വീഴ്ചയിൽ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു. സ്റ്റാച്യുവിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയാണ് യുവാവ് മാല മോഷ്ടിക്കാൻ ശ്രമം നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതി അനിൽകുമാറിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us