
കോഴിക്കോട്: വടകരയിൽ ആപ്പിൾ കച്ചവടക്കാരന് ക്രൂരമർദ്ദനം. ആപ്പിൾ ചോദിച്ചെത്തിയ കാർ യാത്രക്കാരാണ് വടകര വില്യാപ്പള്ളി സ്വദേശിയായ മുഹമ്മദ് എന്ന കച്ചവടക്കാരനെ മർദ്ദിച്ചത്. കാറിൽ എത്തിയവർ രണ്ട് ആപ്പിൾ ചോദിച്ചപ്പോൾ, ചില്ലറ വ്യാപാരം ഇല്ലെന്ന് മറുപടി നൽകിയതാണ് പ്രകോപനത്തിന് കാരണമായത്.
കാറിൽ നിന്നിറങ്ങിയ ഒരു സംഘം ആളുകൾ മുഹമ്മദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഹമ്മദ് വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.