
ഒമാൻ: ഒമാനിലെ സുഹാറിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. കോഴിക്കോട് പയ്യോളി തറയുള്ളത്തിൽ സ്വദേശി മമ്മദാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര് സഫീര് മാളിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സുഹാര് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മമ്മദിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സുഹാര് കെഎംസിസി കെയര് ടീമിന്റെ നേതൃത്തില് ആണ് നടപടി ക്രമങ്ങള് പൂർത്തിയാക്കിവരുന്നത്.
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ യാത്ര ചെയ്ത് ആകാശ് തില്ലങ്കേരി; നടപടിയെടുക്കാതെ മോട്ടോർവാഹന വകുപ്പ്