
May 15, 2025
03:23 PM
കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയിൽ പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം. കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ (65), സുന്ദരൻ പുളിക്കുന്നത്ത് (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.40-ഓടെയായിരുന്നു അപകടം.
പൂവാറാന്തോട്ടിൽ നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്ന ഇടമാണ്. അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പായി ബസ് കടന്നുപോയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.