ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനം; യുഡിഎഫിൽ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ മോന്‍സ് ജോസഫും ഷിബു ബേബി ജോണും

മാന്യമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനം; യുഡിഎഫിൽ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ മോന്‍സ് ജോസഫും ഷിബു ബേബി ജോണും
വി ഡി സതീശൻ
dot image

തിരുവനന്തപുരം: ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനം വൈകിയതോടെ യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരായ മോൻസ് ജോസഫും ഷിബു ബേബി ജോണും രംഗത്തെത്തി. എത്രയും പെട്ടെന്ന് ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ നിയമനങ്ങള്‍ നടത്തുന്നതാണ് നല്ലതെന്ന് മന്ത്രി മോന്‍സ് ജോസഫ് മുന്നറിയിപ്പ് നല്‍കി. മാന്യമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ചര്‍ച്ചകള്‍ വൈകുന്നതില്‍ കോണ്‍ഗ്രസിലും അമര്‍ഷം പുകയുകയാണ്.

ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് ഘടകകക്ഷികള്‍ അതൃപ്തി പരസ്യമാക്കിയത്. യുഡിഎഫിലെ പ്രധാനഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് ജോസഫ്, ആര്‍എസ്പി ഉള്‍പ്പെടെ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു.

K T Jaleel
കെ ടി ജലീൽ

സര്‍ക്കാര്‍ അധികാരത്തിലെത്തി ആറുമാസം പൂര്‍ത്തിയാകുമ്പോഴും നിയമനം നടത്താത്തതാണ് ഘടകകക്ഷികളെ പ്രകോപിപ്പിച്ചത്. 15 പദവികള്‍ ആവശ്യപ്പെട്ട ആര്‍എസ്പിക്ക് പകുതി പോലും നല്‍കാന്‍ കഴിയില്ലെന്നാണ് നേതൃത്വം നല്‍കിയ മറുപടി.

Content Highlights: Internal tensions escalate within the UDF over board and corporation appointments, with Mons Joseph and Shibu Baby John openly expressing dissatisfaction with the leadership.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us