ഹൃദയാഘാതത്തെ തുടര്ന്ന് തൃശ്ശൂര് സ്വദേശി ഒമാനില് നിര്യാതനായി

സന്ദര്ശക വിസയിലായിരുന്നു മസ്കറ്റിലെത്തിയത്

dot image

മസ്കറ്റ്: തൃശ്ശൂര് സ്വദേശി ഹൃദയാഘാതത്തെ തുടര്ന്ന് ഒമാനില് നിര്യാതനായി. കോട്ടപ്പുറം റെയില്വേ ഗേറ്റിന് സമീപം താമസിക്കുന്ന നടുവില് പുരക്കല് അനേക് (46) ആണ് മസ്കറ്റില് മരിച്ചത്. സന്ദര്ശക വിസയിലായിരുന്നു അനേക് മസ്കറ്റിലെത്തിയത്. നെഞ്ചുവേദനയെ തുടര്ന്ന് സുല്ത്താന് ഖാബൂസ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. തുടര് ചികിത്സക്കായി ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം.

പിതാവ്: സേതുമാധവന്. മാതാവ്: ഗീത. ഭാര്യ: നീതു. മകള്: ഹൃതിക. സഹോദരന്: ഗോപിനാഥ്. ഒമാന് തൃശൂര് ഓര്ഗനൈസേഷന്റെ നേതൃത്വത്തില് തുടര് നടപടികള് പൂര്ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു.

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്ത്താവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി
dot image
To advertise here,contact us
dot image