കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുവൈറ്റില് നിര്യാതനായി

കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം

dot image

കുവൈറ്റ് സിറ്റി: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുവൈറ്റില് നിര്യാതനായി. കത്യസം വീട്ടില് ആദില് (48) ആണ് നിര്യാതനായത്. പരേതരായ ഒജിന്റകത്ത് ഉമ്മര്കോയയുടെയും കത്യസം വീട്ടില് ബിച്ചാത്തുവിന്റെയും മകനാണ്. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം.

ഭാര്യ: അടക്കാനിവീട്ടില് മക്സൂറ. മക്കള്: ഒമര്, ഓംനിയ, ഇമാദ് (എല്ലാവരും കുവൈറ്റ്). സഹോദരങ്ങള്: ഷാഫി (ശ്രീലങ്ക), അബ്ദുല് നാസര് മാമുക്കോയ (കുവൈറ്റ്), മൈമൂന (മൂഴിക്കല്), റുക്കയ്യ (പുതിയറ).

ആമയിഴഞ്ചാന് അപകടം; ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു
dot image
To advertise here,contact us
dot image