സുരക്ഷാ, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-യുഎഇ ധാരണ

പരിശീലനം, സംയുക്ത സൈനികാഭ്യാസങ്ങൾ, പ്രതിരോധ വ്യാവസായിക സഹകരണം, വിഷയ വിദഗ്ധരുടെ കൈമാറ്റം, ഗവേഷണം, വികസനം (ആർ ആൻഡ് ഡി) എന്നിവയുൾപ്പെടെയുള്ള സഹകരണ സാധ്യതകളുടെ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ച ചെയ്തു

dot image

അബുദബി: സുരക്ഷാ, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-യുഎഇ ധാരണ. ഇന്ത്യയും യുഎഇയും തമ്മിലുള്ള സംയുക്ത പ്രതിരോധ സഹകരണ സമിതിയുടെ (ജെഡിസിസി) 12-ാമത് എഡിഷനിൽ ഇരുരാജ്യങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥർ ധാരണയിലെത്തിയത്. 2024 ജൂലൈ 9-ന് അബുദബിയിൽ വെച്ച് പ്രാദേശിക സ്ഥിരതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധത ഇരുപക്ഷവും ഉയർത്തിക്കാട്ടിയിരുന്നു. പരിശീലനം, സംയുക്ത സൈനികാഭ്യാസങ്ങൾ, പ്രതിരോധ വ്യാവസായിക സഹകരണം, വിഷയ വിദഗ്ധരുടെ കൈമാറ്റം, ഗവേഷണം, വികസനം (ആർ ആൻഡ് ഡി) എന്നിവയുൾപ്പെടെയുള്ള സഹകരണ സാധ്യതകളുടെ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ച ചെയ്തു.

പ്രാദേശിക സുരക്ഷ, പ്രത്യേകിച്ച് സമുദ്രസുരക്ഷ മേഖലകളിൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനുള്ള കൂടുതൽ സഹകരണത്തിൻ്റെ സാധ്യതകളായിരുന്നു പ്രധാന ചർച്ചാ വിഷയം. സംയുക്ത പരിശീലനവും വിദഗ്ധരുടെ കൈമാറ്റവും പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.

ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രാലയം, സായുധ സേന, അബുദബിയിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ബ്രിഗേഡിയർ ജനറൽ സ്റ്റാഫ് ജമാൽ ഇബ്രാഹിം മുഹമ്മദ് അൽമസ്റൂഖിയാണ് യുഎഇ സംഘത്തിനു നേതൃത്വം നൽകിയത്. യുഎഇ പ്രതിരോധ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അലി അബ്ദുല്ല അൽ അഹമ്മദുമായും വിവിധ വകുപ്പ് മേധാവികളുമായും അമിതാഭ് പ്രസാദ് ചർച്ച നടത്തി. 2006-ൽ സ്ഥാപിതമായ ഇന്ത്യ-യുഎഇ ജെഡിസിസി ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ നാഴികകല്ലായി മാറി.

dot image
To advertise here,contact us
dot image