വേനൽ ചൂടിൽ ഉരുകി രാജ്യം; യുഎഇയില് 50 ഡിഗ്രി കടന്ന് താപനില

അബുദബിയിലെ ഷവാമെഖിൽ ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്

dot image

അബുദബി: വേനൽ ചൂടിൽ ഉരുകി കൊണ്ടിരിക്കുകയാണ് യുഎഇ. രാജ്യത്ത് ഇന്ന് താപനില 50.8ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷ്ണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

അബുദബിയിലെ ഷവാമെഖിൽ ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസവും രാജ്യത്ത് 50 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

തുടർച്ചയായി താപനില കൂടുന്നതിനാൽ ഉഷ്ണതരംഗങ്ങളുണ്ടാകുന്നതായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം വേനൽ ചൂട് കനക്കുമ്പോഴും സെപ്റ്റംബർ വരെ അപൂർവ്വം ചിലയിടങ്ങളിൽ വേനൽക്കാല മഴ പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

dot image
To advertise here,contact us
dot image