സലാലയിലെ ആദ്യകാല ടൈപ്പിസ്റ്റായ മലപ്പുറം സ്വദേശി നാട്ടില് നിര്യാതനായി

സലാല സെന്ററിൽ ദീർഘകാലം ടൈപ്പിങ് സെന്റർ നടത്തിയിരുന്ന ഹംസ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് സലാലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്

dot image

മസ്ക്കറ്റ്: ഒമാൻ സലാലയിലെ ആദ്യകാല ടൈപ്പിസ്റ്റായ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വെട്ടിക്കുത്തി ഹംസ (73) ആണ് മരിച്ചത്. സലാല സെന്ററിൽ ദീർഘകാലം ടൈപ്പിങ് സെന്റർ നടത്തിയിരുന്ന ഹംസ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് സലാലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. മക്കൾ: വി കെ ഹൈദർ (സലാല), വി കെ ഹർഷദ്, ഹഫീല, ഹസീന.

dot image
To advertise here,contact us
dot image