
അബുദബി: ഏറ്റവും വലിയ സഹായ ചരക്കുമായി യുഎഇയുടെ നാലാമത്തെ കപ്പൽ ഗസയിലേക്ക് പുറപ്പെട്ടു. ഇന്നലെയാണ് ചരക്കുമായി കപ്പൽ പുറപ്പെട്ടത്. മൊത്തം 5,340 ടൺ ചരക്കുകളാണ് ഉള്ളത്. ഈ മാനുഷിക പ്രവർത്തനത്തിലെ ഏറ്റവും വലിയ ഡെലിവറിയാണിത്. ഇതിൽ 4,750 ടൺ ഭക്ഷ്യ വസ്തുക്കളും 590 ടൺ ഷെൽട്ടർ സാമഗ്രികളുമാണുള്ളത്.
ഓപ്പറേഷന് ഗാലന്റ് നൈറ്റ് മൂന്ന് പരമ്പരയിലെ നാലാമത്തേതാണ് പുതിയ ഈ സഹായ കപ്പൽ. ഗാസ മുനമ്പിലേക്ക് 4630 ടൺ മാനുഷിക സാമഗ്രികളുമായി യുഎഇയുടെ മൂന്നാമത്തെ സഹായ കപ്പൽ മാർച്ചില് പുറപ്പെട്ടിരുന്നു.
മോദി-പുടിൻ കൂടിക്കാഴ്ച; വലിയ നിരാശയെന്ന് സെലെൻസ്കിഎമിറേറ്റ്സ് റെഡ് ക്രസൻ്റ്, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയാണ് ചരക്ക് നല്കിയത്. 313 ട്രക്കുകളാണ് കപ്പലിലേക്ക് ചരക്ക് ഇറക്കിയത്.
കോളറ ബാധ; കാരുണ്യ ഹോസ്റ്റൽ സന്ദർശിച്ച് ഡിഎംഒ, ജാഗ്രത നിർദ്ദേശം നൽകി നഗരസഭ