സെലിബ്രിറ്റി ഷെഫ് ഡോ.ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ

ദുബായിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ലക്ഷ്മി നായർ യു എ ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി

dot image

ദുബായ്: പ്രശസ്ത സെലിബ്രിറ്റി ഷെഫും ടിവി അവതാരകയുമായ ഡോക്ടർ ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ലക്ഷ്മി നായർ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളത്തിലുൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു. നേരത്തേ തിരുവന്തപുരം ലോ അക്കാദമി പ്രിൻസിപ്പലായിരുന്നു ഡോക്ടർ ലക്ഷ്മി നായർ . പാചകരുചി, പാചകകല, പാചകവിധികൾ എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ലക്ഷ്മി നായർ.

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; കേസെടുത്ത് പൊലീസ്
dot image
To advertise here,contact us
dot image