സൗജന്യ കൺസൾട്ടേഷനുമായി അബുദാബിയിൽ പുതിയ ക്യാൻസർ ഇന്സ്റ്റിറ്റ്യൂട്ട് തുറന്നു

സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, ഒരു സമർപ്പിത സ്തനാർബുദ യൂണിറ്റ്, രോഗിയെ കേന്ദ്രീകരിച്ചുള്ള സൗകര്യങ്ങൾ എന്നിവ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൾപ്പെടുന്നു.

dot image

അബുദബി: രോഗബാധിതർക്ക് അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുന്നതിനായി അബുദബിയിൽ പുതിയ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബിസിഐ) നാല് നിലകളിലായി ലോകോത്തര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, സ്തനാർബുദ യൂണിറ്റ്, രോഗിയെ കേന്ദ്രീകരിച്ചുള്ള സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബുർജീൽ ഹോൾഡിംഗ്സ് ആരംഭിച്ച പുതിയ കേന്ദ്രം കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, സർജിക്കൽ ഓങ്കോളജി, സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി (എസ്ആർഎസ്), സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പി (എസ്ബിആർടി) എന്നിവയെല്ലാം ലഭ്യമാകും. ടാർഗെറ്റഡ് തെറാപ്പി, പ്രിസിഷൻ മെഡിസിൻ, അഡ്വാൻസ്ഡ് സർജിക്കൽ ടെക്നിക്കുകൾ, റേഡിയേഷൻ തെറാപ്പി, കൂടാതെ എഐ അധിഷ്ഠിത കാൻസർ രോഗനിർണയവും പോലുള്ള അത്യാധുനിക ചികിത്സകൾ ഇവിടെ വാഗ്ദാനം ചെയ്യുന്നു.

ഹാഥ്റാസ് ദുരന്തത്തിന് പിന്നാലെ വിഷാദത്തിൽ, വേദനതാങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ: പ്രതികരിച്ച് ഭോലെ ബാബ

എല്ലാവർക്കും മികച്ച ആരോഗ്യ പരിരക്ഷയും മെഡിക്കൽ സേവനങ്ങളും നൽകാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ക്യാൻസർ ചികിത്സയെ മാറ്റിമറിക്കുകയും രോഗികളുടെ ഫലങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനുമായ ഡോ. ഷംസീർ വയലിൽ പറഞ്ഞു. സൗജന്യ കൺസൾട്ടേഷൻ നൽകുന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രമുഖ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അൽ ഷംസിയാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നത്.

dot image
To advertise here,contact us
dot image