ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് പൗരത്വം; സൗദി രാജകീയ ഉത്തരവ്

മത, മെഡിക്കൽ, ശാസ്ത്ര, സാംസ്കാരിക, കായിക, സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും അസാധാരണമായ ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം

dot image

റിയാദ്: ആഗോളതലത്തിലുള്ള പ്രതിഭകൾക്ക് പൗരത്വം നൽകാൻ സൗദി അറേബ്യ. ശാസ്ത്രജ്ഞർ, മെഡിക്കൽ ഡോക്ടർമാർ, ഗവേഷകർ, സംരംഭകർ, അതുല്യ വൈദഗ്ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. മത, മെഡിക്കൽ, ശാസ്ത്ര, സാംസ്കാരിക, കായിക, സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.

സാമ്പത്തിക വികസനം, ആരോഗ്യം, സംസ്കാരം, കായികം, എന്നിവയിൽ ഗണ്യമായി സംഭാവന ചെയ്യുന്ന പ്രമുഖ പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള രാജ്യത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഒരു വിപുലീകരണമാണ് ഈ ഉത്തരവ്. ഈ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട പ്രതിഭകളുടെ ആദ്യ ഗ്രൂപ്പിന് സൗദി പൗരത്വം നൽകുന്നതിന് സമാനമായ ഒരു പുരസ്കാരം 2021-ൽ പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ രാജകൽപ്പന പ്രകാരം സൗദി പൗരത്വം ലഭിച്ച നിരവധി പ്രമുഖ വ്യക്തികളെക്കുറിച്ച് അഷർഖ് അൽ-അൗസത്ത് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

ഇവരിൽ അമേരിക്കക്കാരനും ഹെവല്യൂഷൻ ഫൗണ്ടേഷൻ്റെ സിഇഒയുമായ മെഹ്മൂദ് ഖാൻ ആരോഗ്യ ശാസ്ത്രത്തിലെ സംഭാവനകൾക്ക് അംഗീകാരം നേടിയിരുന്നു. സിംഗപ്പൂർ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജാക്കി യി-റു യിങിനും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എഞ്ചിനീയറിംഗ് ആൻഡ് നാനോ ടെക്നോളജിയുടെ സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു യിംഗ്. ബയോ എഞ്ചിനീയറിംഗ്, നാനോ മെറ്റീരിയലുകൾ എന്നിവയിലെ വിപുലമായ ശാസ്ത്ര വൈദഗ്ധ്യത്തിനും സംഭാവനകൾക്കും ലെബനീസ് ശാസ്ത്രജ്ഞനായ നിവീൻ ഖഷാബിന് സൗദി പൗരത്വം നൽകി ആദരിച്ചു.

ധാർഷ്ട്യം വിനയായി, പരമ്പരാഗത വോട്ടുകൾ ബിജെപിയിലേയ്ക്ക് ചോർന്നു; സിപിഐഎമ്മിൻ്റെ അവലോകന റിപ്പോർട്ട്

കിംഗ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയുടെ സ്ഥാപക അംഗമാണ് ഖഷബ്, 2009 മുതൽ അവിടെ കെമിക്കൽ സയൻസസ് ആൻഡ് എഞ്ചിനീയറിങ്ങിൻ്റെ അസോസിയേറ്റ് പ്രൊഫസറാണ്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ നോറെഡിൻ ഗഫൂർ പരിസ്ഥിതി ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലുമുള്ള വൈദഗ്ധ്യത്തിന് അംഗീകാരം നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image