
അബുദബി: ഉമ്മുല് ഖുവൈനിലെ ഒരു ഗോഡൗണില് തീപിടിത്തമുണ്ടായതായി അധികൃതര് അറിയിച്ചു. വ്യാവസായിക മേഖലയിലെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
വിവരം ലഭിച്ച ഉടനെ ഉമ്മുല്ഖുവൈന് സിവില് ഡിഫന്സ് ടീമിലെ അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. വെയർഹൗസ് പൂർണമായും കത്തിനശിച്ചു, മേൽക്കൂരകളെല്ലാം തകർന്നു. പ്രദേശത്തെ മരങ്ങളും കത്തിനശിച്ചു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.