
ജുബൈൽ: സൗദിയിലെ ജുബൈലിന് സമീപം ജലസംഭരണിയിൽ വീണ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സുനിൽ രാമായൺ സിങ് (28) ആണ് മരിച്ചത്.
അൽ സറാർ-അൽഹന സെൻററിൽനിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചുകിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്. സൗദി സിവിൽ ഡിഫൻസും റെഡ് ക്രെസൻറും ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും നടപടികൾക്ക് നേതൃത്വം നൽകുന്ന സലിം ആലപ്പുഴ പറഞ്ഞു.
എസ്എഫ്ഐയെ ന്യായീകരിച്ച്, പാർട്ടിയിൽ ഭിന്നതയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദൻജുബൈലിൽ ഗാർഹിക ജോലിക്കാരനായിരുന്നു സുനിൽ. പിതാവ്: രാമായൺ സിങ്. മാതാവ്: മമത ദേവി. ഭാര്യ: അമൃത ദേവി. മക്കൾ: രുദ്ര സിങ്, അർപ്പിത സിങ്. സഹോദരൻ: ധനഞ്ജയ് സിങ്.