ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; ജാഗ്രത

ഈ കാലയളവിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു

dot image

മസ്ക്കറ്റ്: വരും ദിവസങ്ങളില് ഒമാന്റെ വിവിധ ഗവര്ണറേറ്റുകളില് ശക്തമായ വടക്കുപടിഞ്ഞാറന് കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, അൽ വുസ്ത, വടക്കൻ ബത്തിന, ദോഫാർ എന്നീ ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലായിരിക്കും ഈ കാറ്റ് അനുഭവപ്പെടുക. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്

ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ പൊടി നിറഞ്ഞ അന്തരീക്ഷവും ദൃശ്യപരത കുറയുന്നതും തുടരും. ഈ കാലയളവിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image