കത്തികാണിച്ച് ഭീഷണിപ്പെടുത്തി,ശേഷം ലൈംഗികാതിക്രമം;പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷയായി വിധിച്ചത്

dot image

ദുബായ്: സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷയായി വിധിച്ചത്. ഫെബ്രുവരി മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഒന്നാം പ്രതി സഹപ്രവർത്തകനെ കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി, രണ്ടാം പ്രതി ലൈംഗികാതിക്രമവും നടത്തുകയായിരുന്നു. ലേബർ അക്കമഡേഷനിലെ മുറിയിൽവെച്ച് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. സഹപ്രവർത്തകന്റെ നിലവിളി കേട്ട് ഉണർന്ന ഒരു സഹവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സഹപ്രവർത്തകൻ താമസിച്ചിരുന്ന മുറിയിൽ തന്നെയായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. മുൻ കാരണങ്ങളുടെ പേരിൽ ആക്രമണത്തിനായി പ്രതികൾ ഗൂഡാലോചനകൾ നടത്തിയിരുന്നു.

dot image
To advertise here,contact us
dot image