'ചീങ്കണ്ണി ജോസ്' ഇനി ശരിക്കും ദുബായ് ജോസ്; നടൻ റിയാസ് ഖാന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് റിയാസ് ഖാൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി

dot image

ദുബായ്: നടൻ റിയാസ് ഖാന് യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് റിയാസ് ഖാൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

വർഷങ്ങൾക്ക് മുൻപ് റിയാസ് ഖാൻ അഭിനയിച്ച സിബി മലയിൽ ചിത്രം ജലോത്സവത്തിലെ ദുബായ് ജോസ് എന്ന കഥാപാത്രം അടുത്തിടെ നവമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ചീങ്കണ്ണി ജോസ് ദുബായ് ജോസായി വന്ന് 'അടിച്ചു കേറി വാ' എന്ന് പറയുന്നത് മമ്മൂട്ടിയുടെ ടർബോ ജോസ് ഹിറ്റായതോടെ നവമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

ചാരക്കേസ് ഗൂഢാലോചന; പ്രതികൾക്ക് കോടതിയുടെ സമൻസ്

മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചത് ദുബായിലെ ഗോൾഡൻ വിസ മാന് എന്ന് വിശേഷിപ്പിക്കുന്ന ഇഖ്ബാൽ മാർക്കോണിയിൽ നിന്നായിരുന്നു. നേരത്തെ മുകേഷ് എംഎൽഎ, മന്ത്രി കെ ബി ഗണേഷ് കുമാർ, ഷിബു ബേബി ജോൺ എന്നിവരുൾപ്പെടെ നിരവധി കലാ, സാംസ്കാരിക, സാഹിത്യ ചലച്ചിത്ര മേഖലകളിലെ ഇന്ത്യൻ പ്രതിഭകളും യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു.

dot image
To advertise here,contact us
dot image