
മസ്കറ്റ്: ഒമാന് മുന് ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അല് ബുസൈദി അന്തരിച്ചു. സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിന്റെ മുന് ചെയര്മാന് കൂടിയായ അല് ബുസൈദി 2011ലാണ് വിരമിക്കുന്നത്. 38 ലവര്ഷത്തിലേറെയായി സര്ക്കാരിന്റെ വിവിധ ഉന്നത സ്ഥാനങ്ങള് വഹിച്ചു. 1986ല് ആണ് ഭവന മന്ത്രിയായി നിയമിതനാകുന്നത്. ടുണീഷ്യ, ഈജിപ്ത്, സൈപ്രസ് എന്നിവിടങ്ങളിലെ ഒമാന് അംബാസഡറും ആയിരുന്നു. നിരവധി അന്താരാഷ്ട്ര കോണ്ഫറന്സുകളില് സുല്ത്താനേറ്റിനെ പ്രതിനിധീകരിച്ച സയ്യിദ് അബ്ദുല്ല ഇതര രാജ്യങ്ങളുമായി സുല്ത്താനേറ്റിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതില് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
1973 ൽ ഭൂകാര്യ മന്ത്രാലയത്തിലും ഒമാനി കൈയെഴുത്തുപ്രതി ഓർഗനൈസേഷനിലും ദേശീയ പൈതൃക സാംസ്കാരിക മന്ത്രാലയത്തിലും അഡ്മിനിസ്ട്രേഷൻ മേധാവിയായി നിയമിതനായതോടെയാണ് സുൽത്താനേറ്റ് ഓഫ് ഒമാൻ ഗവൺമെൻ്റിൻ്റെ അമൂല്യമായ അംഗമെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ദീർഘകാല ബന്ധം ആരംഭിച്ചത്. അതിനുശേഷം, നീതിന്യായം, മതകാര്യം, പരിസ്ഥിതി മന്ത്രാലയങ്ങൾ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഡയറക്ടർ, ഡയറക്ടർ ജനറൽ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.