
ദോഹ: മനുഷ്യാവകാശവും അധിനിവേശവും ഒരുമിച്ച് പോകില്ലെന്ന് ഖത്തര്. പലസ്തീന് അധിനിവേശം അവസാനിപ്പിക്കാന് അന്താരാഷ്ട്ര സമൂഹം സമ്മര്ദ്ദം ചെലുത്തണമെന്ന് ഖത്തര് ആവശ്യപ്പെട്ടു. പലസ്തീന് ജനതയ്ക്ക് നിഷേധിച്ചുകൊണ്ടിരിക്കുന്ന എല്ലാ അവകാശങ്ങളും തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ ഹിന്ദ് അബ്ദുറഹ്മാന് അല് മുഫ്താഹ് പറഞ്ഞു.
അധിനിവേശ പലസ്തീന് പ്രദേശങ്ങളെക്കുറിച്ച് ഇന്ഡിപെന്ഡന്റ് ഇന്റര്നാഷണല് കമ്മീഷനുമായുള്ള ചര്ച്ചകള്ക്കിടെയാണ് ഡോ. ഹിന്ദ് അൽ മുഫ്താഹ് ഇക്കാര്യം പറഞ്ഞത്. പലസ്തീനിലേക്ക് പ്രത്യേകിച്ചും ഗാസയിലേക്ക് മാനുഷിക സഹായങ്ങള് എത്തിക്കാന് സൗകര്യമൊരുക്കുമെന്നും ഡോ. ഹിന്ദ് അൽ മുഫ്താഹ് പറഞ്ഞു. 1967 ജൂണ് നാലിലെ അതിര്ത്തി പ്രകാരം സമ്പൂര്ണ്ണ പരമാധികാരമുള്ള പലസ്തീന് രാഷ്ട്രം പുനഃസ്ഥാപിക്കണമെന്നും അവര് പറഞ്ഞു.
നീറ്റ് പരീക്ഷ റദ്ദാക്കില്ല; കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രികൊലപാതകം, പട്ടിണികിടക്കല്, ഉപരോധം, അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളും സ്കൂളുകളും നശിപ്പിക്കല്, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ തടസപ്പെടുത്തല് എന്നീ കാര്യങ്ങളാണ് ഇസ്രയേല് സൈന്യം പലസ്തീന് ജനതക്കെതിരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. സമാധാനത്തിലും മനുഷ്യാവകാശത്തിലും വിശ്വസിക്കുന്ന അന്താരാഷ്ട്ര സമൂഹം പലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പുവരുത്താനായി മുന്നോട്ടുവരണമെന്ന് ഡോ. ഹിന്ദ് അൽ മുഫ്താഹ് അഭ്യർത്ഥിച്ചു.