
ദുബായ്: ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, നഴ്സറികൾക്കും ജൂൺ 15 മുതൽ 18വരെ അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ റിസോഴ്സ് അതോറിറ്റി അറിയിച്ചു. ജൂൺ 19 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുനരാരംഭിക്കും.
ദുബായിലെ പൊതുമേഖല ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 15 മുതൽ 18വരെയാണ് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 19 ബുധനാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങളും പുനരാരംഭിക്കും.
യുഎഇയില് അബോർഷന് അനുമതി; ഈ അഞ്ച് സാഹചര്യങ്ങളിൽ നടത്താമെന്ന് ആരോഗ്യ മന്ത്രാലയംഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16നാണ് ബലിപെരുന്നാൾ. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജൂണ് 15 ശനിയാഴ്ച മുതല് ജൂണ് 18 ചൊവ്വാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ് 19 ബുധനാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക.