
ദുബായ്: എമിറേറ്റിലെ ദേരസിറ്റിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു. കാസര്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില് ഷെഫീഖ് (38) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് അപകടം ഉണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. 10 വര്ഷത്തിലേറെയായി ദുബായിൽ കാര് വാഷിങ് ജോലി ചെയ്തുവരികയായിരുന്നു. കബറടക്കം ദുബായിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സീനത്ത് (ചെറുവത്തൂര്). മകന്: മുഹമ്മദ് ഷഹാന്. ഓട്ടോഡ്രൈവറും മുന് പ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങള്: ഷമീല്, ഷംഷാദ്, ഷബീര്, പരേതനായ ഷാഹിദ്.