
May 16, 2025
01:26 PM
റിയാദ്: മലപ്പുറം സ്വദേശി സൗദിയില് നിര്യാതനായി. കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലം സ്വദേശി കുട്ടശ്ശേരി പുറായ് തേരി ഗോപി (53) ആണ് മരിച്ചത്. സൗദി റിയാദിൽ വെച്ചായിരുന്നു മരണം. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ അഷറഫ് പുളിക്കൽ എന്നിവർ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്. പിതാവ്: ഉണ്ണി കാരി (പരേതൻ), മാതാവ്: തങ്കമണി (പരേത), ഭാര്യ: സുനിത, മക്കൾ: വൈഷ്ണവ്, വർഷ, ഷോബിത്.