
ഷാർജ: ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഇന്ത്യൻ കൗൺസിൽ ഓപ്പൺ ഹൗസിൽ പ്രവാസികൾകളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഷാർജ കെഎംസിസി സംസ്ഥാന നേതാക്കൾ കൗൺസിൽ ജനറലുമായി ചർച്ച നടത്തി. ഷാർജ കെഎംസിസി തയ്യാറാക്കിയ മെമ്മോറാണ്ടം അധ്യക്ഷൻ ഹാഷിം നൂഞ്ഞേരി കൗൺസിൽ ജനറലിന് കൈമാറി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ത്രികണ്ഠാപുരം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കബീർ ചെന്നാങ്ങര, തയ്യിബ് ചേറ്റുവ, സംസ്ഥാന സെക്രട്ടറി നസീർ കുനിയിൽ എന്നിവർ പങ്കെടുത്തു.