
കുവൈറ്റ് സിറ്റി: ബലിപെരുന്നാളിന് കുവൈറ്റിൽ ഒമ്പതു ദിവസത്തെ നീണ്ട അവധിക്ക് സാധ്യത. ജൂൺ 16നാണ് ഈ വർഷത്തെ അറഫാ ദിനമെങ്കിൽ ഒമ്പത് ദിവസത്തെ അവധി ലഭിക്കുക. അങ്ങനെയെങ്കിൽ ജൂൺ17,18,19 തീയതികളിലായിരിക്കും ബലിയപെരുന്നാൾ അവധി.
ജൂൺ 20 വ്യാഴാഴ്ച വിശ്രമ ദിവസമായി പ്രഖ്യാപിക്കും. പിന്നീട് ജൂൺ 23ന് ആയിരിക്കും ജോലി പുനരാരംഭിക്കുക. ഈ രീതിയിലാണെങ്കിലാണ് ഒമ്പത് ദിവസത്തെ നീണ്ട പെരുന്നാൾ അവധി ലഭിക്കുക.
അറഫാ ദിനം ജൂൺ 15നാണെങ്കിൽ പെരുന്നാൾ അവധി നാല് ദിവസമായിരിക്കും. ജൂൺ 16,17,18 എന്നീ ദിവസങ്ങളിലായിരിക്കും പെരുന്നാൾ അവധി ലഭിക്കുക. ജൂൺ 19-ന് ബുധനാഴ്ച്ച ജോലികൾ പുനരാരംഭിക്കുകയും ചെയ്യും.അവധി നാല് ദിവസമാണെങ്കിൽ, അത് നീട്ടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ജൂൺ 19, 20 തീയതികളിൽ ആനുകാലിക അവധിക്ക് അഭ്യർത്ഥന സമർപ്പിക്കാവുന്നതാണ്. സിവിൽ സർവീസ് കമ്മീഷൻ മുൻകൂട്ടി അവധിയുമായി ബന്ധപ്പെട്ട സർക്കുലർ പുറപ്പെടുവിപ്പിക്കും.