
ലോകത്തിൻ്റെ വിവിധ മേഖലകളിൽ തൻ്റേതായ ഇടം നേടിയിട്ടുള്ള ഒരു ഗൾഫ് രാജ്യമാണ് ഖത്തർ. ഖത്തറിൻ്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്ഷ മൊത്ത ആഭ്യന്തര ഉല്പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തർ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്.
പട്ടികയിൽ അമേരിക്കയെക്കാൾ മുന്നിലാണ് ഖത്തർ. 84,906 ഡോളര് പെര്കാപിറ്റ ജിഡിപിയുമായാണ് ഖത്തര് ഈ നേട്ടം സ്വന്തമാക്കിയത്. പർച്ചേസിംഗ് പവർ പാരിറ്റിക്ക് (പിപിപി) ക്രമീകരിച്ച പ്രതിശീർഷ ജിഡിപിയെ അടിസ്ഥാനമാക്കി ആഗോള സമ്പത്ത് വിലയിരുത്തുന്ന റിപ്പോർട്ട് ഖത്തറിൻ്റെ ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയായിരുന്നു. ഇന്റര്നാഷണല് മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2024 ഏപ്രിലില് ഫോര്ബ്സ് ഇന്ത്യയും എന്ഡിടിവി വേള്ഡും ചേര്ന്ന് നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളില് ഏഴാമതായി ഖത്തറിനെ തിരഞ്ഞെടുത്തത്.
ഈ റാങ്കിംഗ് രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരതയുടെയും നിവാസികൾ ആസ്വദിക്കുന്ന ഉയർന്ന ജീവിത നിലവാരത്തിൻ്റെയും സുപ്രധാനമായ അംഗീകാരത്തെയുമാണ് വിലയിരുത്തിയത്. 2024 ജനുവരിയിൽ ഗ്ലോബൽ ഫിനാൻസ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം തുടക്കത്തിൽ ഖത്തർ 2024 ഏപ്രിലിൽ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), ഫോർബ്സ് ഇന്ത്യ, എൻഡിടിവി വേൾഡ് എന്നിവയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ്.
140,312 ഡോളർ പ്രതിശീർഷ ജിഡിപിയുമായി ലക്സംബർഗാണ് ലോകസമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 117,988 ഡോളറുമായി അയർലൻ്റാണ് രണ്ടാം സ്ഥാനത്ത്, 110,251 ഡോളറുമായി സ്വിറ്റ്സർലൻഡ് മൂന്നാം സ്ഥാനത്ത്, 102,465 ഡോളറുമായി നോർവെ നാലാം സ്ഥാനത്ത്, 91,733 ഡോളറുമായി സിംഗപ്പൂർ അഞ്ചാം സ്ഥാനത്ത്, 87,875 ഡോളറുമായി ഐസ്ലാന്ഡ് ആറാം സ്ഥാനത്ത്, 84,906 ഡോളറുമായി ഖത്തര് ഏഴാം സ്ഥാനത്തുമാണ്.