ഇത് പ്രവാസികളുടേയും ആഘോഷം; ആടുജീവിതത്തിൻ്റ വിജയാഘോഷം ദുബായിലും

ആടുജീവിതം സിനിമയ്ക്ക് പ്രവാസ ലോകം നൽകിയ സ്വീകരണത്തിനും സ്നേഹത്തിനും ഉജ്ജ്വല വിജയത്തിനും സംവിധായകൻ ബ്ലെസ്സി നന്ദി അറിയിച്ചു

dot image

ദുബായ്: പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ചിത്രം ആടുജീവിതത്തിൻ്റെ വിജയാഘോഷം ദുബായിൽ നടന്നു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സംവിധായകൻ ബ്ലെസ്സി, ഗായകൻ ജിതിൻ രാജ്, നടൻ കെ ആർ ഗോകുൽ, നിർമാതാവ് തോമസ് തിരുവല്ല, ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണി എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് വിജയാഘോഷം പങ്കിട്ടു. ആടുജീവിതം സിനിമയ്ക്ക് പ്രവാസ ലോകം നൽകിയ സ്വീകരണത്തിനും സ്നേഹത്തിനും ഉജ്ജ്വല വിജയത്തിനും സംവിധായകൻ ബ്ലെസ്സി നന്ദി അറിയിച്ചു.

25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബിൽ ഇടം നേടിയത്. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി!,' എന്നായിരുന്നു പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

'മമ്മൂക്ക ഇതൊക്കെ രാജമാണിക്യത്തിലെ ചെയ്തതാണ്'; രംഗയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് ഫഹദ്

ബ്ലെസി സംവിധാനം ചെയ്ത സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറില് എത്തിയ ചിത്രത്തില് ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.

dot image
To advertise here,contact us
dot image