അർബുദം ബാധിച്ച് ദമാമില് ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു

മലയാള നാടക കലാകാരനായിരുന്നു മരിച്ച ജോബി ടി ജോർജ്

dot image

ദമാം: അർബുദ ബാധയെ തുടർന്ന് ദമാമിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാള നാടക കലാകാരൻ അന്തരിച്ചു. കൊല്ലം തിരുത്തിക്കര സ്വദേശി ജോബി ടി ജോർജ് (43) ആണ് മരിച്ചത്. ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജോബിയെ രോഗം മൂർച്ഛിച്ഛതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ജോബിയുടെ മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിൽ 22 വർഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്നു ജോബി.

ദമാം നാടക വേദി സജീവ പ്രവർത്തകൻ കൂടിയാണ് ജോബി. നാടക വേദിയുടെ ആറാമത് നാടകമായ ഇതിഹാസത്തിലെ പ്രധാന കഥാപാത്രമായ ഷേക്സ്പിയറിന്റെ വേഷം അഭിനയിച്ചത് ജോബിയായിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ദമാമില് കൂടെയുണ്ടായിരുന്നു.

dot image
To advertise here,contact us
dot image