
ഷാർജ: അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഒരാൾ ഫിലിപ്പീൻ പ്രവാസിയാണെന്ന് ദുബായിലെ ഫിലിപ്പീൻ കോൺസുലേര്റ് ജനറൽ പറഞ്ഞു. അവരുടെ ഭർത്താവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് നിഗമനം.
അപകടത്തിൽപ്പെട്ട എല്ലാ ഫിലിപ്പീനോകൾക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോൺസുലേറ്റ് പ്രാദേശിക അധികാരികളും കമ്മ്യൂണിറ്റി നേതാക്കളും ഏകോപിപ്പിക്കുന്നുെവന്ന് പിസിജി അറിയിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഷാർജ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
ഷാർജയിൽ കെട്ടിടത്തിൽ തീപിടിത്തം; അഞ്ച് പേർ മരിച്ചു, 44 പേർക്ക് പരിക്ക്ഷാർജ അൽ നഹ്ദയിലെ താമസകെട്ടിടത്തിനാണ് തീപിടിച്ചത്. പരിക്കേറ്റവരിൽ 17 പേർ ഇപ്പോൾ ആശുപത്രിയിലാണ്. 27 പേർ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്നും ഷാർജ പൊലീസ് അറിയിച്ചു.