യുഎഇയില് മലയാളി വ്യവസായിയെ ഹോട്ടൽ മുറിയില് മരിച്ച നിലയില് കണ്ടെത്തി

അല് ജസീറ ക്ലബിനടുത്തെ ഹോട്ടല് മുറിയിലാണ് മരിച്ച നിലയില് കണ്ടെത്തിയത്

dot image

അബുദബി: എമിറേറ്റിലെ ഹോട്ടൽ മുറിയിൽ മലയാളി വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര് പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയില് അബ്ദുല് റഹ്മാന്, പൊതിരകത്ത് പിടിപി ഷാഹിദ ദമ്പതികളുടെ മകന് റിയാസാണ്(55) മരിച്ചത്. അല് ജസീറ ക്ലബിനടുത്തെ ഹോട്ടല് മുറിയിലാണ് മരിച്ച നിലയില് കണ്ടെത്തിയത്.

വർഷങ്ങളായി യുഎഇയിൽ ബിസിനസ് ചെയ്ത് വരികയായിരുന്നു റിയാസ്. രണ്ടുദിവസം മുൻപാണ് റിയാസ് വീട്ടിൽ നിന്ന് പുറത്ത് പോയത്. തുടർന്ന് റിയാസിനായി അന്വേഷണം നടത്തിവരികയായിരുന്നു കുടുംബം. റിയാസ് വീട് വിട്ടിറങ്ങിയതിനു ശേഷം യാതൊരു വിവരവുമില്ലാത്തതിനെ തുടര്ന്ന് ഭാര്യ ഷീബ പൊലീസില് പരാതി നല്കിയിരുന്നു.

അബുദബി ഖാലിദിയയില് പുതിയ റസ്റ്റോറന്റ് തുറക്കാനും ശ്രമിച്ചിരുന്നു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതായി പറയപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ മരിച്ച നിലയില് കണ്ടെത്തിയത്.

dot image
To advertise here,contact us
dot image