അബുദബി ലുലുവില് നിന്ന് ഒന്നരക്കോടിയുമായി മലയാളി യുവാവ് മുങ്ങി; പരാതി നല്കി ലുലു ഗ്രൂപ്പ്

എംബസി വഴി നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്

dot image

അബുദബി: എമിറേറ്റിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പര് മാര്ക്കറ്റ് ക്യാഷ് ഓഫീസ് ഇന് ചാര്ജായി ജോലിചെയ്തുവരികയായിരുന്ന മലയാളി സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തിയതായി പരാതി. കണ്ണൂർ നാറാത്ത് സുഹറ മന്സിലില് പൊയ്യക്കല് പുതിയ പുരയില് മുഹമ്മദ് നിയാസി (38)നെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്ഹം) അപഹരിച്ചതായാണ് ലുലു ഗ്രൂപ്പ് അബുദബി പൊലീസില് പരാതി നല്കിയത്. എംബസി വഴി നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

ഈ മാസം 25-ാം തീയതി നിയാസ് ഡ്യൂട്ടിക്കെത്താതിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. നിയാസിന്റെ മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തുന്നത്.

ക്യാഷ് ഓഫീസിലാണ് നിസാർ ജോലി ചെയ്യുന്നത്. ക്യാഷ് ഓഫിസില് ജോലിചെയ്യുന്നതുകൊണ്ട് നിയാസിന്റെ പാസ്പോര്ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. ആയതിനാൽ നിയാസ് യുഎഇയിൽ നിന്ന് പുറത്തുപോകാൻ സാധ്യതയില്ല. 15 വർഷകാലമായി ലുലുവിന്റെ ഭാഗമാണ് നിസാർ. ഭാര്യയും മക്കളും നിസാറിനൊപ്പം ആണ് താമസിക്കുന്നത്. നിസാറിനെ കാണാതായതിനു പിന്നാലെ കുടുംബം നാട്ടിലേക്ക് പോയി.

dot image
To advertise here,contact us
dot image